NADAMMELPOYIL NEWS
FEBRUARY 04/2021

കൊടുവള്ളി: കൊടുവള്ളി അങ്ങാടിയിൽ കട കുത്തിത്തുറന്ന് കവർച്ച. കൊടുവള്ളി -വടക്കൻ വീട്ടിൽ രാജീവന്റെ ഉടമസ്ഥതയിലുള്ള ബേബി ഗോൾഡ് ആന്റ് ഗോൾഡ് കവറിംഗ് കടയിലാണ് കവർച്ച നടന്നത്.
തൊട്ടടുത്തുള്ള കടയുടെ പിൻഭാഗത്തെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്ത് കയറിയത്.

ബുധനാഴ്ച രാത്രി ഒമ്പതോടെ കടയടച്ച് വീട്ടിൽ പോയ ഉടമ ഇന്ന് കട തുറന്നപ്പോഴാണ് മോഷണ വിവരമറിയുന്നത്. ഏഴ് പവൻ സ്വർണ്ണവും നാല് ലക്ഷത്തോളം വിലവരുന്ന ഗോൾഡ് കവറിംഗ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി ഉടമ രാജീവൻ പറയുന്നത്. കൊടുവള്ളി പൊലീസിൽ പരാതി നൽകി., പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *