മുക്കം: അടിയന്തരഘട്ടങ്ങളി ആവശ്യമായ ഇടപെടൽ നടത്താൽ മതിയായ സന്നദ്ധ പ്രവർത്തകർ ഇല്ലാതെ തിരുവമ്പാടി. ശരാശരി 100 വ്യക്തികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ ഒരു സാമൂഹിക സന്നദ്ധസേന ഉണ്ടാകണം എന്നാണ് കണക്കാക്കുന്നത്.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനുള്ള ഒരു പൊതു വേദി കൂടിയാണ് സന്നദ്ധ സേനകൾ.കഴിഞ്ഞ ദിവസം തിരുവമ്പാടി പുന്നക്കൽ ഉറുമി ഭാഗത്തെ പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായതിനെ തുടർന്ന് മുക്കം അഗ്നി രക്ഷാ സേനക്കും സിവിൽ ഡിഫൻസിനോടൊപ്പം മലയോര മേഖലയില എട്ടോളം സന്നദ്ധ സേന യൂനിറ്റുകളാണ് തിരച്ചിലിനായി എത്തിയിരുന്നത്.

എന്നാൽ മലയോരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന തിരുവമ്പാടി പഞ്ചായത്തിൽ ഒരു സന്നദ്ധ സേന യൂനിറ്റുമില്ല എന്നതാണ് വിചിത്രം. വർഷത്തിൽ ഒരാളെങ്കി ലും അപകടത്തിൽ പെടുന്ന പുഴയാണ് ഇരുവഴിഞ്ഞിപ്പുഴ.ഇതരജില്ലകളിൽ നിന്നും നിരവധി സഞ്ചാരികളാണ് മലയോരത്തെ ടുറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്നത് അവധിദിവസങ്ങളിൽ വൻ തിരക്ക് തന്നെയാണിവിടെ.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പല യിടങ്ങളിലും സന്ദർശന നിരോധിത പ്രദേശങ്ങളായി മാറിയെങ്കിലും ലോക് ഡൗൺ ഇളവുകൾ വന്നതോടെ വീണ്ടും സഞ്ചാരികൾ ഇവിടങ്ങളിലേക്കത്തുന്നത് പതിവായി.നിറയെ കയങ്ങളും ചുഴികളും നിറഞ്ഞ ഇവിടെത്തെ പുഴകളെ അറിയാത്തവരാണ് അപകടങ്ങളിൽ പെടുന്നവരിൽ അധികവും.

സുരക്ഷാ സൗകര്യങ്ങൾ ഇല്ലാത്ത തും പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിക്കുന്നതുമാണ് അപകടങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്.2019 സെപ്റ്റംബറിൽ ആനക്കാം പൊയിൽ പതങ്കയം പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതാ യ യുവാവിനെ ഒരാഴ്ച കഴിഞ്ഞായിരുന്നു കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉറുമിയിൽഒഴുക്കിൽ പെട്ട് കാണാതായ യുവാവിനെ കണ്ടെത്തുന്നതിനായി മുക്കം, ഓമശ്ശേരി, തെച്യാട്, ചേന്ദമംഗലൂർ, മുറമ്പാത്തി, പെരിവില്ലി, കൂരാച്ചുണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം സന്നദ്ധ സേന പ്രവർത്തകരാണ് തിരച്ചിലിനായി എത്തിയിരുന്നത്.

അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായി തിരുവമ്പാടിയിൽ ഒരു സന്നദ്ധസേന രൂപീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

_കടപ്പാട്: ഹബീബി_

Leave a Reply

Your email address will not be published. Required fields are marked *