NADAMMELPOYIL NEWS
JANUARY/28/2021
കോഴിക്കോട് : കേരള റിപ്പോർട്ടേഴ്‌സ് & ഓൺലൈൻ മീഡിയ അസോസിയേഷന് (KROMA) സംസ്ഥാന കമ്മറ്റിക്ക് പുതിയ ഭാരവാഹികളായി. മുക്കം സി ടി വി ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ മീറ്റിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗം മുജീബ് അടിവാരം ഉദ്ഘാടനം ചെയ്തു. മുൻ KROMA പ്രസിഡന്റ് മുഹമ്മദ് അപ്പമ്മണ്ണിൽ അധ്യക്ഷത വഹിച്ചു.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഓൺലൈൻ മീഡിയ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനത്തെ ആദ്യത്തെ ഓൺലൈൻ കൂട്ടായ്മയായ KROMA യിൽ വനിതാ പ്രാതിനിധ്യം നൽകിയാണ് പുതിയ കമ്മിറ്റി തെരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികളായി പ്രസിഡന്റ്: സബീൽ കെ കെ , വൈസ് പ്രസിഡന്റ്: നവാസ് മാനു, ബഷീർ പി. സി, കൃഷ്‌ണകുമാർ, ജനറൽ സെക്രട്ടറി: മുജീബ് അടിവാരം, ജോ.സെക്രട്ടറി: സാദിഖ് വേണാടി, ഷജീർ മുണ്ടിക്കല്‍താഴം, ഷഹന ഷെറിൻ, ട്രഷറർ: അസ്‌ലം കൊടുവള്ളി എന്നിവരെ തിരഞ്ഞെടുത്തു.
സംഘടനയുടെ ഉന്നമനത്തിന് വേണ്ടിയുള്ള ചർച്ചകൾ മീറ്റിന്റെ മാറ്റ് കൂട്ടിയതായി ഭാരവാഹികൾ പറഞ്ഞു.
മുൻ പ്രസിഡന്റും ഗായകനുമായ മുഹമ്മദ് അപ്പമണ്ണിലിന്റെ ഇശൽ നൈറ്റും അരങ്ങേറിയപ്പോൾ മീറ്റ് സൗഹൃദങ്ങളുടെ പുതിയ അദ്ധ്യായത്തിന് തുടക്കമിടുന്നത് കൂടിയാവുകയായിരുന്നു.
സംഘടനയുടെ ഐഡി കാർഡ് വിതരണം ഫെബ്രുവരി അവസാന വാരം നടക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
കേരള റിപ്പോർട്ടേഴ്‌സ് & ഓൺലൈൻ മീഡിയ അസോസിയേഷൻ -KROMA
(Regn. No: KKD/CA/457/2020) kromapressclub@gmail.com
സംഘടനയിൽ അംഗമാകുന്നതിനും സംഘടനയെ കുറിച്ച് കൂടുതൽ അറിയാനും KROMA പി ർ ഓ യുമായി ബന്ധപെടുക
?wa.me//97430673273
?wa.me//919645515912