NADAMMELPOYIL NEWS
JANUARY/25/2021
മാക്കാവ്;കോടഞ്ചേരി പഞ്ചായത്ത് 14- വാർഡ് കരിമ്പാലകുന്നിൽ ഇരുത്തുള്ളിപ്പുഴയോട് ചേർന്ന് കട്ടിപ്പാറ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന “ഫ്രഷ് കട്ട് “എന്ന കോഴി മാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധത്തിനും, ജല മലിനീകരണത്തിനുമെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും, ധർണയും നടത്തി. പുഴയോരത്തു സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് സംസ്കരണ സമയത്തുണ്ടാകുന്ന മലിനജലം ഇരുതുള്ളിപുഴയിലേക്ക് ഒഴുകുന്നതു മൂലം കരിമ്പാലകുന്ന്, വെളിമുണ്ട, കൂടത്തായി ഹൈസ്കൂൾ പടി, പൂവോട്ടിൽ, തോണികടവ്, ചക്കികവ് തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകൾ മലിനമാക്കപെടുന്നുവെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടും ഈ വിഷയത്തിൽ ബന്ധപ്പെട്ട അടിയന്തിര നടപടികൾ സ്വീകരിക്കാത്ത പക്ഷം ജനകീയ സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ജനകീയ മാർച്ചിന് സമിതി സെക്രട്ടറി ഹുസൈൻ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ചിന്നമ്മ മാത്യു അധ്യക്ഷയായി. രക്ഷധികാരി അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.കൺവീനർ തമ്പി പറക്കണ്ടത്തിൽ വിശദീകരണം നടത്തി.അഭിവാദ്യം ചെയ്തുകൊണ്ട് എം കെ ആന്റു,എ എം ഫൈസൽ,മിനി സണ്ണി, ഷൈജു അക്കരോൽ, ബേബി ജേക്കബ്, ജാസിം,ഗിജ ഗിരീഷ് എന്നിവർ സംസാരിച്ചു.തമ്പി വർഗ്ഗീസ് നന്ദി പ്രകാശിപ്പിച്ചു.