NADAMMELPOYIL NEWS
JANUARY/25/2021

കൊടുവള്ളി;CPM ന് വ്യക്തമായ രാഷ്ട്രീയ സ്വാധീനമുള്ള മണ്ഡലമായ കുന്ദമംഗലം ഇപ്രാവശ്യം PTAറഹീമിന് നൽകില്ല എന്നറിയുന്നു. 2005 ൽ ലീഗിൽ നിന്ന് പുറത്താക്കിയ റഹീം 2006 ലെ ഇലക്ഷനിൽ കൊടുവള്ളിയിൽ കോൺഗ്രസ്സ് നേതാവ് Kമുരളീധരനെയാണ് തോൽപ്പിച്ചത് .അന്ന് മുരളീധരൻ്റെ പാർട്ടി മാറ്റവും പുതിയ പാർട്ടി രൂപീകരണവും കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും മുരളിയുടെ തോൽവിയുടെ പ്രധാന കാരണങ്ങളായി. 2011ൽ കൊടുവള്ളിയിൽ മത്സരിക്കാൻ തയ്യാറാവാതിരുന്ന റഹീമിന് CPM കുന്ദമംഗലത്ത് രാഷട്രീയ അഭയം നൽകുകയായിരുന്നു.

മണ്ഡലം പുനർ ക്രമീകരണത്തിൽ ബേപ്പൂർ മണ്ഡലത്തിൻ്റെ ഭാഗമായിരുന്ന ഒളവണ്ണ പഞ്ചായത്ത് കുന്ദമംഗലത്തിൽ ഉൾപ്പെട്ടതോട് കൂടി കഴിഞ്ഞ പ്രാവശ്യം തന്നെ സീറ്റ് റഹീമിൽ നിന്ന് തിരിച്ചെടുക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു.മലപ്പുറം ജില്ലയിൽ അടക്കം പാർട്ടിക്ക് സ്വാധീനം കുറഞ്ഞ മണ്ഡലങ്ങൾ സ്വതന്ത്രൻമാർക്ക് വിട്ടുകൊടുത്ത് സീറ്റുകൾ പിടിച്ചെടുകുമ്പോൾ CP ബാലൻ വൈദ്യർ അടക്കം CPM ൻ്റെ സമുന്നത നേതാക്കൾ ജയിച്ചു വരുന്ന മണ്ഡലങ്ങൾ ഇങ്ങനെ ബലി കഴിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ ശക്തമായ വികാരം ഉണ്ടായിരുന്നു. ഇപ്രാവശ്യം കുന്ദമംഗലത്ത് CPM നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന ബാബു പറശ്ശേരി ആണ് സജീവ പരിഗണയിൽ ഉള്ളത്

മുസ്ലിം ലീഗിൻ്റെ കുത്തക മണ്ഡലമായ കൊടുവള്ളിയിൽ കഴിഞ്ഞ പ്രാവശ്യം ലഭിച്ച അപ്രതീക്ഷിത വിജയം ആവർത്തിക്കാൻ ഇപ്രാവശ്യം കാരാട്ട് റസാഖിന് കഴിയില്ല എന്ന ഉത്തമ ബോധ്യമുള്ള LDF ഇത്തവണ PTA റഹീമിനെ കൊടുവള്ളിയിലേക്ക് മാറ്റുവാനും സാധ്യത ഉണ്ട്.പ്രത്യേകിച്ചും ത്രിതല ‘ പഞ്ചായത്ത് ഇലക്ഷനിൽ മണ്ഡലം UDF തൂത്ത് വാരിയ സാഹചര്യത്തിൽ .ഈ നീക്കത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് കാരാട്ട് റസാഖ് സ്വയം സ്ഥാനാത്ഥിതത്വം പ്രഖ്യാപിച്ചത് എന്നാണ് കരുതപ്പെടുന്നത് ‘LDF ൽ സ്ഥാനാത്ഥി ചർച്ചകൾ പോലും തുടങ്ങുന്നതിന് മുൻപേ ഉള്ള റസാഖിൻ്റെ സ്വയംപ്രഖ്യാപനം CPM നേതാക്കളുടെ അമർഷത്തിന് കാരണമായിട്ടുണ്ട്.

https://chat.whatsapp.com/EsGC4UILyEnCyzroY7s3b7

Leave a Reply

Your email address will not be published. Required fields are marked *