NADAMMELPOYIL NEWS
JANUARY 23/2021

വൈത്തിരി;-വൈത്തിരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ റിസോര്‍ട്ടില്‍ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍.

കൊടുവള്ളി വാവാട് മൊട്ടമ്മല്‍ സിറാജുദീനെയാണ് (27) വൈത്തിരി സി.ഐ. പ്രവീണ്‍കുമാര്‍, എസ്.ഐ ജയചന്ദ്രന്‍, എസ്.സി.പി.ഒ അബ്ദുറഹ്മാന്‍, സി.പി.ഒ മാരായ വിപിന്‍, ഷൈജല്‍, സാബിത്ത്, താഹീര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്.

ഒക്ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ താമരശേരി പോലീസാണ് പോക്‌സോ നിയമത്തിലേതടക്കം വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം വൈത്തിരി പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് കൈമാറുകയായിരുന്നു.

വൈത്തിരിയില്‍നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോഴിക്കോട് ജില്ലയില്‍ വധശ്രമവും മോഷണവും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സിറാജുദീനെന്നു പോലീസ് പറഞ്ഞു.

ഒരു കേസില്‍ അപ്പീല്‍ ജാമ്യത്തിലിറങ്ങിയാണ് ആണ്‍കുട്ടിയെ പീഡിപ്പിച്ചത്. കോടതിയ റിമാന്‍ഡ് ചെയ്ത പ്രതിയെ വിശദാന്വേഷത്തിനു കസ്റ്റഡിയില്‍ വാങ്ങുമെന്നു ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി അറിയിച്ചു.
_ൈ

https://chat.whatsapp.com/EsGC4UILyEnCyzroY7s3b7

Leave a Reply

Your email address will not be published. Required fields are marked *