NADAMMELPOYIL NEWS
JANUARY/13/01/2021
കൊടുവള്ളി: മന്ത്രവാദത്തിന്റെ മറവിൽ സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പൂജാരി അറസ്റ്റില്‍. കൊടുവള്ളി ഒതയോത്താണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. തെയ്യം വേഷം കെട്ടി കൽപ്പന പറയുന്ന ചാത്തൻ ബിജു എന്നറിയപ്പെടുന്ന ബിജു ടി കെ കൊയിലാണ്ടി സ്വദേശിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്നാണ് പരാതി.
സാമ്പത്തിക പ്രയാസം മാറുന്നതിനായുള്ള പൂജയുമായി ബന്ധപ്പെട്ടാണ് ഇവർ തമ്മിൽ പരിചയത്തിലാകുന്നത്. തുടർന്ന് ആ ബന്ധം വളരുകയും ഈ സ്ത്രീ ഇയാളോടൊപ്പം ഇറങ്ങി പോവുകയുമായിരുന്നു. ഇത് സംബന്ധിച്ച കേസ് കൊയിലാണ്ടി കോടതിയിൽ നിലനിൽക്കുന്നുണ്ട്. കൊട്ടാരക്കര ,ചൂലൂർ എന്നിവിടങ്ങളിൽ വച്ച് ഇയാള്‍ സ്ത്രീയെ പ്രലോഭിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ഇവരുടെ പക്കലുള്ള സ്വർണം വിൽപ്പന നടത്തുകയും ചെയ്തു.
ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ ഈ സ്ത്രീ വീട്ടുകാരെ വിവരം അറിയുകയായിരുന്നു. തുടർന്നാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.നിലവിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇയാൾക്ക് ഭാര്യയും മക്കളും ഉണ്ട് . ഈ സ്ത്രീക്കും രണ്ട് മക്കളാണ് ഉള്ളത് ഭർത്താവ് വിദേശത്താണ്.
_