NADAMMELPOYIL NEWS
JANUARY/11/2021
കൊടുവള്ളി:; ത്രിതല പഞ്ചായത്ത് സാരഥികൾക്ക് കൊടുവള്ളി പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കൊടുവള്ളി നഗരസഭ ചെയർമാൻ അബ്ദു വെള്ളറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് കളത്തൂർ, കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് നസ്റി പൂക്കാട്ട് എന്നിവർക്കാണ് സ്വീകരണം നൽകിയത്. പ്രസ് ക്ലബ് പ്രസിഡൻറ് കെ.കെ.എ.ജബ്ബാർ അധ്യക്ഷനായി. ഉസ്മാൻ പി.ചെമ്പ്ര, സെക്രട്ടറി അഷ്റഫ് വാവാട്, എം.അനിൽകുമാർ, കെ.കെ.ഷൗക്കത്ത്, എൻ.പി.എ. മുനീർ, കെ.സി.സോജിത്ത്, പി.സി.മുഹമ്മദ്, വി.ആർ.അഖിൽ എന്നിവർ സംസാരിച്ചു.
_______