.
NADAMMELPOYIL NEWS
28/12/2020
ഓമശേരി: ഗ്രന്ഥകാരനും ഗാന രചയിതാവുമായിരുന്ന റഹ്മാൻ മുന്നൂരിൻ്റെ അനുസ്മരണാർത്ഥം ഓമശേരി ചലനം സാഹിത്യ കലാവേദി സംഘടിപ്പിക്കപ്പെട്ട റഹ്മാൻ മുന്നൂര്മാപ്പിളപ്പാട്ട് രചനാ മത്സരത്തിൻ്റെ ഫലം പ്രഖ്യാപിച്ചു .സലാം കരുവമ്പൊയിൽ, സുറുമ ലത്തീഫ് ,ഗഫൂർ മാവണ്ടിയൂർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. താഹിർ ബിൻ ഹസൻ, അസീസ് പുത്തൂർ എന്നിവരുടെ രചനകൾ ജൂറിയുടെപ്രത്യേക പരാമർശത്തിന് അർഹമായി. പക്കർ പന്നൂർ, ഹസൻ നെടിയ നാട് ,ടി.കെ.അലിപൈക്കോട്ടായി എന്നിവരടങ്ങിയ ജൂറിയാണ് ഫലം നിർണ്ണയിച്ചത്. വിജയികൾക്ക് ജനുവരിയിൽ ഓമശേരിയിൽ വെച്ച് നടക്കുന്ന സംഗമത്തിൽ കാഷ്അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
_______
7️⃣