NADAMMELPOYIL NEWS
24/12/2020
ഇരുപത്തെട്ട് വർഷം വേണ്ടി വന്നു അഭയക്ക് നീതി ലഭിക്കാൻ .പകൽ പോലെ തെളിഞ്ഞുള്ളതാണ് പ്രതികളാരെന്ന് .എന്നിട്ടും കേസൃ ഇത്രയും കാലം നീണ്ടു പോയതെന്താണെന്ന് നാം ഒരോരുത്തരും ചിന്തിക്കണം. പണം എറിയാനാളുണ്ടെങ്കിൽ ഏതു പ്രതികൾക്കും രക്ഷപ്പെടാമെന്ന് മനസ്സിലാക്കാം.
സഭാ നേതൃത്വവും അവർക്ക് അനുകൂലമായി നിന്നു.ഇപ്പോഴും ഒരു വൈദികൻ പറയുന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് !!!
ഒരു കുടുംബത്തിൽ ഒരു കന്യാസ്ത്രീയോ ഒരു ഫാദ റോ ഉണ്ടാവുന്നത് വലിയ അഭിമാനമായിട്ടാണ് ക്രിസ്തുമത വിശ്വാസികൾ കാണുന്നത്.ചിലർ സ്വമേധയാ സന്യാസം സ്വീകരിക്കുന്നു. പഠിച്ച് കന്യാസ്ത്രീ യാ വാനും പള്ളീലച്ചനാവാനും ഒരു പാട് ത്യാഗങ്ങൾ സഹിക്കേണ്ടതുണ്ട്. ആദ്യ രണ്ട് വർഷക്കാലം വീട്ടിൽ പോകാനോ കുടുംബത്തിൽ ആരെങ്കിലും മരിച്ചാലോ അത് സ്വന്തം അമ്മയും അഛനുമാണെങ്കിൽ പോലും പോകാനോ കാണാനോ സാധിക്കില്ലെന്നാണ് എന്റെ ഒരു സഹപാഠി എന്നോട് പറഞ്ഞു തന്നത്.
ഇങ്ങനെ കഴിയാൻ പറ്റിയില്ലെങ്കിൽ അവർക്ക് ഉടുപ്പ് ഊരി വെച്ച് പിരിഞ്ഞു പോരാം,
വിവാഹ ജീവിതം നയിക്കാം.
കർത്താവിന്റെ മണവാട്ടിയായിട്ട് കർത്താവിനെയും വിശ്വാസികളെയും ഒരു പോലെ വഞ്ചിച്ച് കർത്താവിന്റെ മണവാട്ടിയാവാൻ വന്ന ഒരു പാവം പെൺകുട്ടിയെ കാലപുരിക്കയച്ച് സ്വസ്ഥമായി കഴിഞ്ഞുകൂടാമെന്ന് വിചാരിച്ചവർ ഇന്ന് അഴിക്കുള്ളിലായി .
എത്ര മൂടി വെച്ചാലും സത്യം ഒരുനാൾ മറ നീക്കി പുറത്തുവരും.
അന്നാ പെൺകുട്ടിയെ കൊന്നില്ലായിരുന്നുവെങ്കിൽ സഭയിൽ നിന്ന് പുറത്തായാലും നല്ലൊരു ജീവിതം അവർക്ക് നയിക്കാമായിരുന്നു.
ജോമോൻ പുത്തൻപുരക്കൽ എന്ന മനുഷ്യാവകാശ പ്രവർത്തകന്റെ ഇടപെടൽ
അടക്കാ രാജുവിന്റെ സാക്ഷി പറച്ചിൽ
എല്ലാം കൂടി സത്യം പുറത്തു കൊണ്ടുവന്നു.
എന്തേ നമ്മുടെ നാടിങ്ങനെ. നീതി ലഭിക്കാൻ മുപ്പതാണ്ടോളം കാത്തിരിക്കണ്ടി വന്നു. അഭയയുടെ മാതാപിതാക്കൾക്ക് വിധി കാണാനുള്ള ഭാഗ്യമുണ്ടായില്ല. ഖജനാവിൽ നിന്ന് ശമ്പളം കൊടുത്തു പോറ്റുന്ന അന്വേഷണ ഉദ്യോഗസ്ഥൻമാർ പണക്കാരുടെ പക്ഷം ചേരുകയാണെങ്കിൽ സാധാരണക്കാരനെങ്ങിനെ നീതി ലഭിക്കും.
സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സ്ഥലം മാറ്റിയും കാര്യം സാധിക്കുന്നവർ ഇവിടെ നിന്ന് രക്ഷപ്പെട്ടാലും ദൈവത്തിന്റെ കോടതിയിൽ അവർക്ക് മാപ്പില്ല.
എത്ര അഭിനന്ദിച്ചാലും മതിയാവില്ല ജോമോൻ പുത്തൻപുരക്കലിനെയും അs ക്കാരാജുവിനെയും.
_*മുഹമ്മദ് അപ്പമണ്ണിൽ*_
Read more….?
_______
______
7️⃣