സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന്റെ വില 80 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിനാകട്ടെ 10 രൂപ കുറഞ്ഞ് 4,700 രൂപയുമായി.
തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നുവില. ഡിസംബറിലെ ഏറ്റവും ഉയർന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,883.93 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപന ഭീതിയും യുഎസ് സാമ്പത്തിക പാക്കേജ് സംബന്ധിച്ച റിപ്പോർട്ടുകളുമാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ.