പുതുപ്പാടി :അന്തരിച്ച മുൻ M. L. A.യും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്നു C. മോയിന്കുട്ടിയുടെ നിര്യാണത്തിൽ പുതുപ്പാടി മണ്ഡലം കേരള കോൺഗ്രസ്സ് കമ്മറ്റി അനുശോചിച്ചു.
വ്യക്തി ജീവിതത്തിൽ രാഷ്ട്രീയം നോക്കാതെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന നേതാവായിരുന്നു അദ്ദേഹമെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കാദർ ഹാജി അധ്യക്ഷത വഹിച്ചു. വിനോദ് കിഴക്കെയിൽ, T. K. സുഹൈൽ, ഷിബു തോമസ്, ബിജു, തങ്കച്ചൻ കണ്ണപ്പൻ കുണ്ട്, ടിനോ ജോസഫ്, ബാബു പീറ്റർ എന്നിവർ പ്രസംഗിച്ചു.