30/10/2020
NADAMMELPOYIL NEWS
കൊടിയത്തൂര്‍:; കൊടിയത്തൂരില്‍ യുവാവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിയത്തൂര്‍ കണ്ടങ്ങല്‍ സ്വദേശി അയ്യപ്പകുന്ന് യൂസഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുമായി ഏറെക്കാലമായി അകന്നുനില്‍ക്കുന്ന യൂസഫ് ഒറ്റക്കാണ് താമസം. വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് രണ്ട് ദിവസം മുമ്പ് ദുര്‍ഗന്ധം ഉണ്ടായപ്പോള്‍ തൊട്ടടുത്ത വീട്ടില്‍ ജോലിക്കെത്തിയ ജോലിക്കാര്‍ പരിസരത്തെല്ലാം തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും 35 വയസ്സുള്ള യുവാവ് എങ്ങനെയാണ് ഇത്തരത്തില്‍ മരിച്ചതെന്നും അന്വേഷിച്ച് കണ്ടെത്തണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മുക്കം പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
_______