_*03/08/2020*_
KODUVALLY NEWS
മടവൂർ: പ്ലസ്ടു റിസൾട്ടിന് പിന്നാലെ പ്ലസ് വൺ റിസൾട്ടിലും മികച്ച വിജയം നേടിയ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ പിടിഎയും മാനേജ്മെന്റും അനുമോദിച്ചു. പ്ലസ് വൺ റിസൾട്ടിൽ ചക്കാലക്കൽ എച് എസ് എസ് ഉപജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി.
സയൻസ് ഗ്രൂപ്പിൽ 99.21 ശതമാനവും കൊമേഴ്സിൽ 92.19 ശതമാനവും നേടി മൊത്തം 95.69 ശതമാനം വിജയം നേടിയാണ് ഉപജില്ലയിൽ ഓന്നാമത് എത്തിയത്.
21 പേർ ഫുൾ എ പ്ലസും 34 പേർ 5 എ പ്ലസും കരസ്ഥമാക്കി.
പ്ലസ്ടു റിസൾട്ടിൽ 13 പേർ ഫുൾ മാർക്കും 24 പേർ ഫുൾ എ പ്ലസും 18 പേർ 5 എ പ്ലസും നേടി മൊത്തം 98.5 ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു. പിടിഎ പ്രസിഡണ്ട് ജാഫർ പി, മാനേജർ പി കെ സുലൈമാൻ മാസ്റ്റർ, പ്രിൻസിപ്പാൾ എം കെ രാജി, എം സിറാജുദ്ധീൻ, വിജയോത്സവം കൺവീനർ വി പി സുബൈർ എന്നിവർ സംസാരിച്ചു
_______
ഏറ്റവും പുതിയ വാർത്തകൾ…
ഏറ്റവും വേഗത്തിൽ അറിയാൻ
KODUVALLY NEWS ഗ്രൂപ്പിൽ അംഗമാവുക