കോഴിക്കോട് പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ
*29/07/2020*
KODUVALLY NEWS
കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ. ബീച്ച് റോഡിലെ പുതിയപുരയിൽ ശാദിഖാണ് അറസ്റ്റിലായത്.
2019 സെപ്തംബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയ ശാദിഖ് കൊറോണ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
പയ്യോളി ബീച്ച് റോഡിലെ പുതിയ പുരയിലെ വീട്ടിൽ നിന്നുമാണ് പോലിസ് ഇയാളെ പിടികൂടിയത്. പയ്യോളി സി.ഐ എം.പി. ആസാദും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയ ഇയാൾ ക്വാറൻ്റയിനിൽ കഴിഞ്ഞ ശേഷം മറ്റൊരു വീട്ടിലേക്ക് മാറി. തുടർന്ന് കോടതിയിൽ ജാമ്യപേക്ഷ നൽകുകയും ചെയ്തു. കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം അയനിക്കാട്ടെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വടകര ജില്ലാ ആശുപത്രിയിൽ കൊറോണ ടെസ്റ്റടക്കമുള്ള വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
_______
ഏറ്റവും പുതിയ വാർത്തകൾ…
ഏറ്റവും വേഗത്തിൽ അറിയാൻ
KODUVALLY NEWS ഗ്രൂപ്പിൽ അംഗമാവുക