കൊടുവള്ളി: ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായി പൊതു സ്‌റ്റേഡിയം ജെ.സി.ബി.ഉപയോഗിച്ച് ഗ്രൗണ്ടിലുടനീളം കുഴിയെടുത്ത് ഗ്രൗണ്ട് നശിപ്പിക്കുകയും സർക്കാർ പുറംപോക്ക് ഭൂമിയിൽ നിന്ന് മണലെടുക്കുകയും ചെയ്ത സാമൂഹ്യ ദ്രോഹികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻഎസ്എൽ കൊടുവള്ളി മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. കൂടത്തായിലേയും പരിസരമേഖലകളിലെയും യുവാക്കള്‍ ഫുട്‌ബോള്‍ കായിക പരിശീലനവും മത്സരങ്ങളും ഈ ഗ്രൗണ്ടില്‍ വെച്ചാണ് നടത്തിവരുന്നത്.
മുപ്പത് വര്‍ഷം പഴക്കമുള്ള ഈ ഗ്രൗണ്ടാണ് റിയല്‍എസ്റ്റേറ്റ് മാഫിയകളായ ചെലവൂര്‍ സ്വദേശികള്‍ കയ്യേറി നശിപ്പിച്ചിട്ടുള്ളത്
യോഗം എൻ.എസ്.എൽ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഇ സി അലി ഹ൦ദാൻ ഉദ്ഘാടനം ചെയ്തു. ഷമീം കുടത്തായി അദ്ധക്ഷത വഹിച്ചു. എൻ കെ സലാഹുദ്ദീൻ , ആദി റഹ്മാൻ, , സിനാൻ, തമീസ്, റിയാസ് കോതൂർ, സി.പി മുഹമ്മദ് റഹിബ്, എന്നിവർ സംസാരിച്ചു.