മേപ്പയ്യൂർ ഗ്രാമപഞ്ചായത്തോഫീസിലെ തൊഴിലുറപ്പ് വിഭാഗത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഗ്രാമപഞ്ചായത്തോഫീസ് താൽക്കാലികമായി അടച്ചിട്ടു. തൊഴിലുറപ്പ് പ്രവൃത്തികൾ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തി വെച്ചു. ഈ മാസം 15 മുതൽ 18 വരെ തീയതികളിൽ തൊഴിലുറപ്പ് വിഭാഗവുമായി ബന്ധപ്പെട്ട മേറ്റ് മാർ , തൊഴിലാളികൾ മുതലായവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്.
ഗ്രാമ പഞ്ചായത്തിലെ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
പോസിറ്റീവായ ജീവനക്കാരി 18. 7. 20 ന് വൈകുന്നേരം 4.30 നും 5.30 മണിക്കും ഇടയിൽ മേപ്പയ്യൂർ ടൗണിലെ സലാം മാർട്ട് എന്ന സ്ഥാപനം സന്ദർശിച്ചിട്ടുണ്ട്. പ്രസ്തുത സമയങ്ങളിൽ സ്ഥാപനം സന്ദർശിച്ച എല്ലാവരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്.
ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലെ കള്ള് ഷാപ്പിലെ ജീവനക്കാരൻ കോവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂലായ് 15, 16, 17, 18 തീയതികളിൽ സ്ഥാപനത്തിൽ എത്തിച്ചേർന്ന ആളുകൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണെന്ന് അറിയിക്കുന്നു.