SSLC 2019-20 വിജയികളെ msf ഈസ്റ്റ്മലയമ്മ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു
*20/07/2020*
KODUVALLY NEWS
ഈസ്റ്റ്മലയമ്മ : എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ നാട്ടിലെ മുപ്പതോളം വിദ്യാർഥികളെ msf ഈസ്റ്റ് മലയമ്മ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവരുടെ വീടുകളിൽ പോയി അനുമോദിച്ചു.
എല്ലാ വിഷയങ്ങൾക്കും A+ നേടിയ മുഹമ്മദ് സഫ്‌വാൻ, മുഹമ്മദ് അദിൽ, ഹിബ ഷെറിൻ, വർഷ പി, നാജിയ സിലു എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.
പരിപാടി മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ എൻ. പി ഹംസ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു, msf ശാഖ പ്രസിഡന്റ് ശംഷാദ് ഈസ്റ്റ്മലയമ്മ അധ്യക്ഷത വഹിച്ചു.മൊയ്തു പീടികകണ്ടി, പഞ്ചായത്ത് യൂത്ത്‌ലീഗ് വൈസ്പ്രസിഡന്റ് അഷ്റഫ് സാഹിബ്, പി.എം മുസ്തഫ, ഹനീഫ കെ, മൻസൂർ കെ.ടി, സനിൻ കെ.കെ, ഷഹാൻ പി, ജുബൈർ പി എന്നിവർ സംബന്ധിച്ചു. നസ്മാനുൽ ഫാരിസ് എം.പി സ്വാഗതവും msf ശാഖ ട്രഷറർ അസ്‌ലം പി നന്ദിയും പറഞ്ഞു.