കോവിഡ്-19 മഹാമാരി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഇൗ സാഹചര്യത്തിൽ, ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളിൽ കുറവു വരാതിരിക്കാൻ, ഓൺലൈൻ സംവിധാനങ്ങളുടെ പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ്.

ഇൗ സേവനങ്ങൾ വഴി ലഭിക്കേണ്ട രേഖകൾ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് പ്രിൻറ് ചെയ്ത് എടുക്കാവുന്നതാണ്.

ഓഫീസ് വഴി ഇനി മുതൽ ഇത്തരം രേഖകളുടെ പ്രിൻ്റ് വിതരണം ചെയ്യുന്നതല്ല.

ഓൺലൈൻ ആയി അപേക്ഷകന് പ്രിൻ്റ് എടുക്കാവുന്ന രേഖകളിൽ ഒന്നും തന്നെ ഓഫീസറുടെ ഒപ്പോ, സീലോ ആവശ്യമില്ല. വാഹന പരിശോധനാ ഉദ്യോഗസ്ഥർ ഇത്തരം രേഖകളിൽ ഒപ്പ്, സീൽ എന്നിവ നിഷ്ക്കർഷിക്കുകയും ഇല്ല.

സർവീസുകൾ?

▪️ലേണേഴ്‌സ് ലൈസൻസ്.
▪️6 മാസ കാലാവധി കഴിഞ്ഞ പുതിക്കിയ ലേണേഴ്‌സ് ലൈസൻസ്.
▪️ലേണേഴ്‌സ് ലൈസൻസ് പർട്ടിക്കുലേഴ്‌സ്.
▪️റോഡ് നികുതി
▪️ഹരിത നികുതി
▪️ഫിറ്റ്നസ് സർട്ടിഫിക്കറ്റ്.
▪️റെജിസ്ട്രേഷൻ പർട്ടിക്കുലേഴ്‌സ്.
▪️പെർമിറ്റ്‌ സംബന്ധിച്ചവ (സ്റ്റേറ്റ് കാര്യേജ് ബസ് ഒഴികെ).
▪️പുതിയ പെർമിറ്റ്‌.
▪️പുതുക്കിയ പെർമിറ്റ്‌.

എല്ലാ വാഹനങ്ങളുടെയും
▪️താൽക്കാലിക പെർമിറ്റ്.
▪️സ്പെഷ്യൽ പെർമിറ്റ്.
▪️നാഷണൽ പെർമിറ്റ് വാഹനങ്ങളുടെ ഓതറൈസേഷൻ.

https://parivahan.gov.in/parivahan//en/content/mparivahan
https://digilocker.gov.in/

Leave a Reply

Your email address will not be published. Required fields are marked *