ക്യാരറ്റ് ചൂടുള്ള വെണ്ണീറിലോ ചൂടുള്ള മണലിലോ ചുട്ടെടുത്ത്
രാത്രി തുറന്ന സ്ഥലത്ത് മഞ്ഞില്‍ വെക്കുക രാവിലെ അതെടുത്ത് കല്‍ക്കണ്ടവും പനിനീരും ചേര്‍ത്ത് അരച്ച് കഴിക്കുക അമിതമായ ഹൃദയമിടിപ്പിന് ഇത് നല്ലതാണ് ഹൃദയവാല്‍വിന്റെ വൈകല്യം മാറാനും ഈ പ്രയോഗം നല്ലതാണ്
ക്യാരറ്റ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞു ഒരു തുണിയില്‍ കെട്ടി പിഴിഞ്ഞ് നീരെടുക്കുക ഈ രീതിയില്‍ ഈ നീരില്‍ സമം വെള്ളമോ ചൂടുള്ള പാലോ ചേര്‍ത്ത് കഴിക്കുന്നത് വൃദ്ധന്മാര്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വളരെ നല്ലതാണ്
കാരറ്റ് നീരും അതിന്റെ പകുതി ഭാഗം ആട്ടിന്‍പാലും കാല്‍ഭാഗം ആട്ടിന്‍ തൈരും ചേര്‍ത്ത് കാലത്തും വൈകുന്നേരവും കഴിക്കുന്നത് രക്താര്‍ശ്ശസിന് ഫലപ്രദമാണ്
മൂന്ന് ഔണ്‍സ് കാരറ്റുനീര് മൂന്ന് ഔണ്‍സ് ആട്ടിന്‍പാല്‍ ചേര്‍ത്ത് നേരിയ തീരത്തില്‍ തിളപ്പിച്ച് പകുതിയാക്കി കുറുകി ചൂടോടെ ദിവസവും കഴിച്ചാല്‍ ഗര്‍ഭം അലസുകയ്യില്ല
ഒന്നാം മാസം മുതല്‍ എട്ടാം മാസം വരെ കഴിക്കണം
ക്യാരറ്റ് നീര് ഓരോ ഔണ്‍സ് വീതം ദിവസം നാല് നേരം കഴിച്ചാല്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന അമിതമായ രക്തസ്രാവം ക്ഷമിക്കും
ക്യാരറ്റ് വട്ടം അരിഞ്ഞു ഉണക്കിപ്പൊടിച്ചു ടേബിള്‍സ്പൂണ്‍ കണക്കിന് ദിവസേന കഴിക്കുന്നത് നേത്രരോഗങ്ങള്‍ക്കും ധാതു ക്ഷയത്തിനും ഫലപ്രദമാണ്
കാരറ്റ് നീരും ചെറുനാരങ്ങാനീരും കൂടി ചേര്‍ത്ത് ദിവസം കഴിക്കുന്നത് ശരീര ക്ഷീണം മാറ്റാന്‍ ഉപകരിക്കും
ഒരു ഗ്ലാസ് കാരറ്റ് നീരും ഒരു ഔണ്‍സ് തേനും കൂട്ടി കാലത്ത് വെറും വയറ്റില്‍ കഴിച്ചാല്‍ അതിസ്ഥൂലത (ശരീരം തടിക്കല്‍) കുറഞ്ഞത് കൃശത കൈവരും
അര്‍ബുദരോഗികള്‍ക്ക് റേഡിയേഷന്‍ കഴിഞ്ഞ ശേഷം മൂന്നു മാസക്കാലം ദിവസം രണ്ട് ഔണ്‍സ് ക്യാരറ്റ് നീര് കാലത്ത് കഴിച്ചാല്‍ അര്‍ബുദത്തിന്റെ മെറ്റാസ്റ്റേസസ് ഉണ്ടാകാതെ കഴിക്കാവുന്നതാണ്