മുക്കം: അഞ്ചു വർഷം മുമ്പ് തുടങ്ങിയ മുക്കം ഫുട്ബോൾ അക്കാദമിയ്ക്ക് പുതിയ ജേഴ്സിയായി. മുക്കംമുനിസിപ്പാലിറ്റിയുടെസ്റ്റാമിനാ പദ്ധതി പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിച്ച അക്കാദമിയിൽ 120 ഓളം കുട്ടികളാണ് ഉള്ളത്.നാലു ബാച്ചുകളായി രാവിലെയും വൈകുന്നേരവുമാണ് പരിശീലനം നടത്തുന്നത്.

( U/10 U/12 U/14 U/17) ഇതിൽ U/17 ജേഴ്സിയാണ് ഗൾഫ് ഗോൾഡ് മുക്കം ഉടമ മിഥുൻ കുട്ടികൾക്ക് നൽകിയത്. അക്കാദമിയിലെ മുഴുവൻ കുട്ടികൾക്കും ജേഴ്സി നൽകാൻ ഗൾഫ് ഗോൾഡ് ശ്രമിക്കുമെന്ന് ഉടമ മിഥുൻ പറഞ്ഞു.നഗരസഭാ വിദ്യാഭ്യാസ സ്പോട്സ് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ മധുമാസ്റ്റർ കൗൺസിലർമാരായ രജനി എം. വി, വസന്ത അഞ്ഞങ്ങാട്,അക്കാദമി ഭാരവാഹികളായ ഷൺമുഖൻ ആർ,ബഷീർ മാസ്റ്റർ,പ്രിൻസ് മാമ്പറ്റ .വിനീഷ്. ജയേഷ്.പി. ടി. എ സെക്രട്ടറി രാജുമാമ്പറ്റ,പ്രസിഡൻ്റ് ശ്രീതി സന്തോഷ് എന്നിവരും പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *