കാരശ്ശേരി: എം.എസ്.എഫ്. മലാംകുന്ന് ശാഖ കമ്മിറ്റി നടത്തിയ ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ ടച്ച് മുക്കം ടീം ജേതാക്കളായി. പി.ടി.വി. മൈത്ര റണ്ണർ അപ് നേടി. മലാംകുന്നിലെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ് കിക്കോഫ് ചെയ്തു.
ടുർണമെൻറ് വിജയികൾക്ക് മുസ്‌ലിംലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം സമ്മാനം നൽകി.
ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ.പി. ബാബു, കെ. കോയ, സുനിതാ രാജൻ, കുഞ്ഞാലി മമ്പാട്ട്, ജംഷിദ് ഒളകര, വി. റഷീദ്, മുനീർ തേക്കുംകുറ്റി, എ.കെ. സാദിഖ് ഗസീബ് ചാലൂളി, അലിവാഹിദ് എന്നിവർ സംസാരിച്ചു.