മുക്കം: മൂന്നര പതിറ്റാണ്ട് കാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ആനയാംകുന്ന് ഹൈസ്കൂളിൽ നിന്ന് പി.ബൾക്കീസ് ടീച്ചർ വിരമിച്ചു.

സ്കൂളിൽ പഴമയുടെ പുതുമ എന്ന പേരിൽ പുരാവസ്തു പ്രദർശനം’ ദണ്ഡിയാത്ര’ പോലെയുള്ള ചരിത്ര സംഭവങ്ങളാടെ പുനരാവിഷ്കരണം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ഗാന്ധിദർശൻ ക്ലബ്ബ്, ജാഗ്രതാ സമിതി എന്നിവയുടെ പ്രവർത്തനങ്ങൾക്ക് പുതുജീവൻ നൽകി.സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ജീവനോപാധിയായി ആട്കൾ, തയ്യൽ മെഷീൻ എന്നിവ വിതരണം ചെയ്യുകയുണ്ടായി.

പ്രദേശത്തെ വയോജനങ്ങളെ ആദരിക്കുകയും പേപ്പർ പേന നിർമ്മാണത്തിൽ കട്ടികൾക്ക് പരിശീലനം സംഘടിപ്പിക്കുകയും ചെയ്തു. തുടങ്ങി പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ടീച്ചറുടെ സഹായങ്ങൾ വിലപ്പെട്ടതായിരുന്നു.

പ്രൈമറി അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും തുടർന്ന് ഹൈസ്കൂൾ അധ്യാപികയായി പ്രമോഷൻ ലഭിക്കുകയുമായിരുന്നു. മന:ശാസ്ത്രമുൾപ്പെടെ മൂന്ന് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് കട്ടികൾക്ക് മനശ്ശാസ്ത്ര കൗൺസിലിങ്ങ്നൽകാറുണ്ട്.

സ്വന്തമായി ഒരു കൗൺസിലിങ്ങ് സെൻറർ തുടങ്ങാനാണ് ഭാവി പരിപാടി. പിതാവിൻ്റെ പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കാനും ഉദ്ദേശിക്കുന്നു. ഭർത്താവ് ഇസ്മായിൽ .എം (റിട്ടയേഡ് പ്രധാനാധ്യാപകൻ) .മക്കൾ ജാസ്മിൻ,ജസീം

Leave a Reply

Your email address will not be published. Required fields are marked *