മുക്കം: കാരശ്ശേരി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വൈഫൈ സ്ഥാപിക്കുമെന്നു പറഞ്ഞ പഞ്ചായത്ത് ഭരണസമിതി വാഗ്ദാനം ഉടൻ നടപ്പിലാക്കണമെന്ന് യൂത്ത് കോൺഗ്രസ്.
ലോക്ക്ഡൗൺ മൂലം ബദലായി ഓൺലൈൻ ക്ലാസ്സുകൾക്ക് ഇന്റർനെറ്റ് സൗകര്യം അത്യാവശ്യമാണ്. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും ഇന്റർനെറ്റ് ലഭ്യത കുറവാണ് .
ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും ഓൺ ലൈൻ വഴി ആയത് കൊണ്ട് പഞ്ചായത്ത് നേരത്തെ പ്രഖ്യാപിച്ച വൈഫൈ പദ്ധതി എല്ലാ വാർഡുകളിലും ഉടൻ നടപ്പിലാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടുപ്രതിഷേധ പരിപാടി മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജംഷിദ് ഒളകര അദ്ധ്യക്ഷനായി.സാദിഖ് കുറ്റിപറമ്പ്,ഷാനിബ് ചോണാട്.കെ.പി തനുദേവ്,പി.ടി വീച്ചി തുടങ്ങിയവർ സംസാരിച്ചു.