തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ജനുവരി നാലിന് തുറക്കാനാണ് അനുമതി നൽകിയത്. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവർത്തന സമയം.

അദ്ധ്യാപകർ, അനദ്ധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ ഡിസംബർ 28 മുതൽ കോളേജിലെത്തണം. വിദ്യാർത്ഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും പഠന സമയം. ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളാക്കി ക്ലാസുകളെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.

ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കും. 50 ശതമാനം ഹാജരിന്റെ അടിസ്ഥാനത്തിലാണ് കോളേജുകൾ പ്രവർത്തിക്കേണ്ടത്. കോളജുകളിലും സർവകലാശാലകളിലും അഞ്ച്/ ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മുഴുവൻ പി.ജി ക്ലാസുകളുമാണ് ആരംഭിക്കേണ്ടത്.
 

Leave a Reply

Your email address will not be published. Required fields are marked *