കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിനു കീഴിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയിൽ യൂത്ത് ക്ലബ്ബുകൾക്ക് അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കാം. ലോകത്തിലെ ഏറ്റവും വലിയ ഗ്രാസ് റൂട്ട് ലെവൽ യുവജന സംഘടനയാണ് നെഹ്റു യുവ കേന്ദ്ര. യൂത്ത് ക്ലബ്ബുകളുടെ വികസനത്തിനും യുവജനങ്ങളുടെ വളർച്ചയ്ക്കും വേണ്ടി ഓരോ വർഷവും നിരവധി പ്രവർത്തനങ്ങളാണ് നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ചു വരുന്നത്. ക്ലബ്ബുകൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ സാമ്പത്തിക സഹായവും നൽകുന്നു. ബ്ലോക്ക്-ജില്ലാ തലങ്ങളിൽ കായിക മേളകൾ, കലാ-സാംസ്കാരിക പരിപാടികൾ, വയോജന ക്ഷേമം ഉറപ്പു വരുത്തുന്നതിനുള്ള പരിപാടികൾ, യൂത്ത് കൺവെൻഷൻ, ദിനാചരണങ്ങൾ, ശുചിത്വ സന്ദേശ പ്രവർത്തനങ്ങൾ, വിവിധ തരത്തിലുള്ള മത്സരങ്ങൾ, സഹവാസ ക്യാമ്പുകൾ, തൊഴിൽ പരിശീലനം, വർക്ക് ക്യാമ്പുകൾ, അയൽപക്ക യുവജന പാർലമെന്റ്, യൂത്ത് പാർലമെന്റ് തുടങ്ങിയ ഒട്ടേറെ പരിപാടികൾ, പ്രവർത്തനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. കൂടാതെ ജില്ലയിലെ ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് എല്ലാ വർഷവും വിതരണം ചെയ്യുന്നു. മികച്ച ക്ലബ്ബിന് പുരസ്കാരം നൽകുകയും ചെയ്യുന്നു.
എങ്ങനെ അഫിലിയേഷൻ ചെയ്യാം
ജില്ലാ രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത അഥവാ സൊസൈറ്റി ആക്ട് പ്രകാരം രജിസ്ട്രേഷൻ ചെയ്ത ക്ലബ്ബുകൾക്ക് നെഹ്റു യുവ കേന്ദ്രയിൽ അഫിലിയേറ്റ് ചെയ്യാം.
അതിനായി താഴെ തന്നിരിക്കുന്ന ഡോക്യുമെന്റുകൾ ആവശ്യമാണ്
- സൊസൈറ്റി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി
- ബൈലോയുടെ കോപ്പി
- ക്ലബ്ബിന്റെ ബാങ്ക് പാസ് ബുക്കിന്റെ കോപ്പി
( നിർബന്ധമല്ല ) - നെഹ്റു യുവ കേന്ദ്രയിൽ അഫിലിയേഷൻ ചെയ്യാൻ താല്പര്യപ്പെടുന്നു എന്ന ക്ലബ്ബ് മീറ്റിംഗിന്റെ തീരുമാനം ലെറ്റർ പാഡിൽ എഴുതി സെക്രട്ടറി/പ്രസിഡണ്ട് ഒപ്പ് സഹിതം.
- നെഹ്റു യുവ കേന്ദ്രയിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന അഫിലിയേഷൻ ഫോം പൂരിപ്പിച്ച് നൽകണം.
മിനിമം 7 ക്ലബ്ബ് അംഗങ്ങളുടെ പേര്, വയസ്സ്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളാണ് ഫോമിൽ പൂരിപ്പിയ്ക്കേണ്ടത്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലുള്ളവർകൂടുതൽ വിവരങ്ങൾക് ബന്ധപെടുക
Sahad 9746280602
kamarl hakeem 9847080830
Ummar salih 8113907892