കോഴിക്കോട് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:-
നമ്മുടെ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് കോവിഡിന്റെ രൂക്ഷവ്യാപനം നാം പിടിച്ചുകെട്ടിയത്. എന്നാൽ കഴിഞ്ഞ കുറച്ചു ആഴ്ചകളിലായി
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പ്രത്യേകിച്ച് മാസ്ക് ധരിക്കുന്ന കാര്യത്തിൽ
ആളുകൾ വിമുഖത കാണിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വൈകുന്നേരങ്ങളിൽ അനാവശ്യമായി കൂട്ടം കൂടുന്ന പ്രവണതയും ശ്രദ്ധിയിൽപെട്ടിട്ടുണ്ട്. മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ എത്തുന്നവർക്ക് എതിരെയും, അനാവശ്യമായി വൈകുന്നേരങ്ങളിൽ കൂട്ടം കൂടുന്നവർക്ക് എതിരെയും പോലീസിൻ്റെ സഹായത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കും. നാട്ടിൻപുറങ്ങളിലും, നഗരങ്ങളിലും ഇത്തരം നിയമലംഘനങ്ങൾ പരിശോധിച്ച് കോവിഡ് ജാഗ്രത പോർട്ടലിൽ റിപ്പോർട്ട് ചെയ്യാനും കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുമായി പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യൂണിഫോമിലും അല്ലാതെയായുമായിരിക്കും പോലീസുകൾ നിരീക്ഷണം നടത്തി, നിയമലംഘകർക്ക് എതിരെ നടപടി സ്വീകരിക്കും. സാർവത്രികമായി പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുന്നത് വരെ നമ്മുടെ പ്രധിരോധത്തിൽ അയവ് വരാൻ പാടില്ല. നമ്മൾ എല്ലാവരും കൂടുതൽ ജാഗ്രത പാലിക്കണം.
കോവിഡിനെതിരെ വരും ദിവസങ്ങളിലും കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചു നമുക്ക് പ്രതിരോധിത്തിന്റെ കവചം തീർക്കാം. ജില്ലാ കലക്ടർ ഫേസ്ബുക്കിലൂടെ കുറിച്ചു.