ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം വാട്ട്സാപ്പിന് പേയ്മെന്റ് സേവനത്തിന് അനുമതി ലഭിച്ചു.

യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സേവനം ആരംഭിച്ചതോടെ ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയവയുടെ പട്ടികയിൽ വാട്ട്സാപ്പും സ്ഥാനംപിടിച്ചു. സന്ദേശം ആയയ്ക്കുന്നതുപോലെ ഇനി എളുപ്പത്തിൽ പണംകൈമാറാൻ കഴിയുമെന്ന് വാട്ട്സാപ്പ് പ്രതിനിധികൾ പറഞ്ഞു.

യുപിഐ അടിസ്ഥാനാക്കിയുള്ള പണമിടപാട് സംവിധാനം രണ്ടുവർഷത്തിലേറെക്കാലത്തെ കാത്തിരിപ്പിനുശേഷം ഇന്നുമുതൽ നിലവിൽവന്നതായി കമ്പനി അറിയിച്ചു.

ഇടപാടിനായി വാട്ട്സാപ്പ് പേ ആപ്പ് കമ്പനി പുറത്തിറക്കി. ഐ ഫോൺ, ആൻഡ്രോയ് അപ്ലിക്കേഷനുകൾവഴി സേവനംലഭിക്കും. ഒരോ പണമിടപാടിനും വ്യക്തിഗത യുപിഐ പിൻ നൽകി അതിസുരക്ഷാ സംവിധാനങ്ങളോടെ പേയ്മെന്റ് സംവിധാനം രൂപകൽപന ചെയ്തിട്ടുള്ളതെന്ന് കമ്പനി പറയുന്നു.

ഡാറ്റ ലോക്കലൈസേഷൻ നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാലാണ് അംഗീകാരത്തിനായി കമ്പനിയ്ക്ക് രണ്ടുവർഷം കാത്തിരിക്കേണ്ടിവന്നത്. യുപിഐ പ്ലാറ്റഫോമിലൂടെ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഫെയ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *