പുതുപ്പാടി: 06-11-2020 വെള്ളി 10 AM ഗവ :ഹയർസെക്കണ്ടറി സ്കൂൾ 2019-20ആദ്യായന വർഷത്തിലെ SSLC,+ 2പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ സ്കൂൾ PTA യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഉന്നത വിജയികളായ പട്ടിക ജാതി പട്ടിക വർഗ്ഗ വിദ്യാര്തികൾക്ക് സ്കൂൾ രജത ജൂബിലി സ്മാരകഅവാർഡ് നൽകി. മുഴുവൻ വിഷയങ്ങൾക്കും A+ലഭിച്ച വിദ്യാർത്ഥികൾക്ക് വി. വി. വർഗീസ് എൻഡോവ് മെന്റ് അവാർഡും നൽകി.

സ്കൂൾ PTA പ്രസിഡണ്ട്‌ ഷിഹാബ് അടിവാരം അധ്യക്ഷം വഹിച്ച ചടങ്ങ് പുതുപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആ ർ രാകേഷ് ഉൽഘടനം നിർവ്വഹിച്ചു, ഗ്രാമ പഞ്ചായത്ത്ഗം റീന ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി,ജിസ്‌മോൻ ചെറിയാൻ, ജോർജ് വർഗീസ്, ശ്രീജടീച്ചർ, നഫീസ ജമാൽ, ഫെബ്സി ടീച്ചർ,സാബിറ, മജീദ് മാഷ്, എന്നിവർ പ്രസംഗിച്ചു. തുടർന്ന്8 അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി. പ്രി ൻ സിപ്പാൽ മുരളീധരൻ മാഷ് സ്വാഗതവും, ഹെഡ് മാസ്റ്റർ ശ്യാം കുമാർ മാഷ് നന്ദി യും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *