‘കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കുളുകളിൽ നിർമ്മിച്ച തുമ്പൂർമൂഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം പുതുപ്പാടി ,കൈതപ്പൊയിൽ ഗവ. യു പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റംല, ഒ,കെ,എം,കുഞ്ഞി, നിർവഹിച്ചു . സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഒതയോത്ത് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ആഗസ്തി പല്ലാട്ട്, ഗ്രാമപഞ്ചായത്ത് അംഗം കെ സി .ശിഹാബ് ,ഹെഡ്മാസ്റ്റർ കെ ടി ബെന്നി ,ശുചിത്വമിഷൻ അസി. കോർഡിനേറ്റർ നാസർ ബാബു, ജനറൽ എക്സറ്റൻഷൻ ഓഫീസർ അഭിനേഷ് ,എക്സ്റ്റൻഷൻ ഓഫീസർ ശിവകുമാർ സംസാരിച്ചു.
ബ്ലോക്ക് പരിധിയിലെ മുഴുവൻ ഗവ. സ്കൂളുകളിലും നടപ്പാക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ട് ആദ്യ ഘട്ടത്തിൽ പത്ത് സ്കൂളുകളിൽ ആണ് പദ്ധതി നടപ്പിലാക്കിയത്. സർക്കാർ അംഗീകൃത ഏജൻസിയായ ഐ ആർ ടി സി യുടെ പാലക്കാട് , മുണ്ടൂർ യൂണിറ്റാണ് നിർമ്മാണ പ്രവർത്തി നടത്തിയത്.