ഓമശ്ശേരി അൻവാറുൽ ഇസ്‌ലാം മഹല്ല് യു വജനവേദിയും സിനർജി ഓമശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച സ്റ്റാലി സ്റ്റീൽ ഡോർ സ്പോൺസർ ചെയ്ത ഫുട്ബോൾ പ്രീമിയർ ലീഗ് സംഘാടനം കൊണ്ടും മത്സര വീര്യം കൊണ്ടും ജനശ്രദ്ധ പിടിച്ചുപറ്റി.
യുവത്വം സാമൂഹ്യനന്മയ്ക്ക്‘ എന്ന തലക്കെട്ടുയർത്തി നടത്തിയ ടൂർണമെന്റിന്റെ വിളംബര റാലി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. പുതിയ തലമുറയും സമൂഹവും ഒന്നാകെ ലഹരിയുടെ നീരാളി പിടുത്തത്തിൽ അമരുമ്പോൾ കൂടുതൽ ജാഗ്രത കൈവരിക്കുന്നതിനും പുതുതലമുറക്ക് ഇഷ്ടപ്പെടുന്ന വഴികളിലൂടെ അവരെ വളർത്തിയെടുക്കുന്നതിനും ഉന്നം വെച്ചുള്ളതായിരുന്നു മഹല്ലിലെ യുവജനവേദി സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണ്ണമെൻറ്. മഹല്ലിലെ വിദ്യാർത്ഥികളും യുവജനങ്ങളും മുതിർന്നവരും ഉൾക്കൊള്ളുന്ന ആറു ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്
കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് കെ.പി. ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു ഖത്തർ FC, ശന്തി FC, സ്റ്റാലി FC, സൗദി FC , സിനർജി FC, റെയാഡ് FC തുടങ്ങിയ ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു. വാശിയേറിയ ഫൈനൽ മത്സരത്തിൽ സ്റ്റാലി FC ഒന്നാം സ്ഥാനവും ശാന്തി FC രണ്ടാം സ്ഥാനവും കരസ്ഥമാക്കി . മഹല്ല് യുവജനവേദിയും ശാന്തി സിനർജിയുടെയും നേതൃത്വത്തിലാണ് മത്സരങ്ങൾ നടന്നത്