
കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് (KIP) ആഭിമുഖ്യത്തിൽ കൊടുവള്ളി മേഖല ഏകദിന ശിൽപശാല 8.2 .25 ശനിയാഴ്ച രാവിലെ 10 മണിക്ക് ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു.
ശിൽപശാല ഉദ്ഘാടനം ശാന്തി ഹോസ്പിറ്റൽ ജനറൽ മാനേജർ ശ്രീ.എം.കെ.മുബാറക് നിർവ്വഹിച്ചു. ഏരിയാ ചെയർമാൻ ശ്രീ കെ.എം പൗലോസിൻ്റെ അധ്യക്ഷതയിൽ നടന്ന ശിൽപശാലയിൽ പീഡിയാട്രിക് പാലിയേറ്റീവ് പരിചരണം എന്ന വിഷയത്തിൽ KIP ട്രെയിനർ ശ്രീ മജീദ് മാസ്റ്റർ കൊടുവള്ളിയും നഴ്സസ് ഹോം കെയറും വളണ്ടിയർ ഹോം കെയറും എന്ന വിഷയത്തിൽ KIP ട്രെയിനർ ശ്രീ അബ്ദുള്ള മാസ്റ്റർ നാദാപുരവും ക്ലാസുകൾ എടുത്തു ‘
തുടർന്നു നടന്ന ഗ്രൂപ്പ് ചർച്ചയിൽ എല്ലാ അംഗങ്ങളും സജീവമായിപങ്കെടുത്തു’ആറു യൂനിറ്റുകളിൽ നിന്നായി അമ്പതിൽപരം പ്രതിനിധികൾ പങ്കെടുത്തു.
മേഖലാ കൺവീനർ അതിയത്ത് സ്വാ ഗതവും ശാന്തി പാലിയേറ്റീവ് കൺവീനർ ശ്രീ’ എം.കെ രാജേന്ദ്രൻ കൃതജ്ഞതയും രേഖപ്പെടുത്തി.