കൊടുവള്ളി : കോഴിക്കോട് റവന്യൂ ജില്ല ഐടിഇ കായികമേള ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിലെ മുഴുവൻ ഐടിഇകളും പങ്കെടുക്കുന്ന കായികമേള കൊടുവള്ളി കെ എം ഓ ഐ.ടി.ഇ ഗ്രൗണ്ടിൽ കെ എം ഒ പ്രസിഡണ്ട് അഡ്വക്കേറ്റ് പിടിഎ റഹീം എം.എൽ. എ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ മുഴുവൻ ടീച്ചർ എജ്യൂക്കേഷൻ സ്ഥാപനങ്ങളിലെയും
അധ്യാപക വിദ്യാർത്ഥികൾ അവരുടെ വിവിധങ്ങളായ മത്സര ഇനങ്ങൾ രാവിലെ 8 മണിക്ക് തന്നെ ആരംഭിച്ചു.കോഴിക്കോട് ഡി ഡി ഇ സി മനോജ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഈ മേളയിൽ ദേശീയ സ്കൂൾ ഗെയിം ഗോൾഡ്‌മെഡൽ ജേതാവ് അനസ് വി.സി യെ പുരസ്‌കാരം നൽകി ആദരിച്ചു. കൊടുവള്ളി കെ എം ഓ ഐ ടി ഇ ചെയർമാൻ ടി കെ മുഹമ്മദ് മാസ്റ്റർ അനസിന് പുരസ്‌കാരം സമർപ്പിച്ചു.
ഈ മേളയിൽ കോതൂർ മുഹമ്മദ് മാസ്റ്റർ വൈസ് പ്രസിഡൻറ് കെ എം ഒ പ്രൊഫസർ ഓക്കേ മുഹമ്മദലി ജോയിൻ സെക്രട്ടറി കെ എം ഓ സി പി അബ്‌ദുൽ മജീദ് കെ കെ സുബൈർ, റഫീഖ് കുന്നുമ്മൽ ലത്തീഫ് സി എ പ്രിൻസിപ്പാൾ ജി ഐ ടി ഐ കോഴിക്കോട്, സിസ്റ്റർ റോസിലിംഗ് മേരി, എൻ അബ്‌ദുറഹിമാൻ മുഹമ്മദ് അശ്റഫ്, എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഡയറ്റ് പ്രിൻസിപ്പൽ ഡോക്‌ടർ യുകെ അബ്‌ദുൽ നാസർ സ്വാഗതവും, കെ എം ഒ ഐടി ഇ പ്രിൻസിപ്പൽ ഷീബ പി നന്ദിയും പറഞ്ഞു