കോഴിക്കോട്ജില്ലയിൽ സുനാമി ഉണ്ടാവുകയാണെങ്കിൽ അത് നേരിടുന്നതുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനും വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുമായി നൈനാം വളപ്പിൽ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു.
റവന്യു, പൊലിസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി, ഇറിഗേഷൻ, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.

ഡെപ്യൂട്ടി കലക്ടർ അനിത കുമാരി, തഹസിൽദാർമാരായ എ.എം പ്രേംലാൽ, സി ശ്രീകുമാർ, നഗരം വില്ലേജ് ഓഫീസർ വപീത് കുമാർ, കെ എസ് ഡി എം എ ഓഷ്യാനോഗ്രഫി ഹസാർഡ് അനലിസ്റ്റ് ഡോ.ആൽഫ്രഡ് ജോണി, ഫയർ ഓഫീസർ പി സതീഷ്, ചെമ്മങ്ങാട് പോലീസ് സി ഐ പി രാജേഷ്, കോഴിക്കോട് ഹസാർഡ് അനലിസ്റ്റ് പി അശ്വതി, എൻ സി ആർ എം പി ജില്ലാ കോർഡിനേറ്റർ കെ വി റംഷിന തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *