താമരശ്ശേരി: താമരശ്ശേരി ചുരം കയറുന്നതിനായി ഒന്നര മാസത്തോളമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു വലിയ ലോറികൾ താമരശ്ശേരി ചുരത്തിലൂടെ കടത്തി വിടുന്നതിനായി അനുമതിയായി.
ദേശീയ പാത അധികൃതരും പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്തമായി റിപ്പോർട്ട് തയാറാക്കി.
കോഴിക്കോട് ജില്ലാ കലക്ടറുടെ നിർദേശപ്രകാരം തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തിരക്കു കുറഞ്ഞ സമയം തെരഞ്ഞെടുത്ത് ഈ വലിയ വാഹനങ്ങൾ ചുരം കയറ്റി വിടുന്നതിനായി തീരുമാനമെടുക്കുന്നത്.
ദേശീയപാത ഉദ്യോഗസ്ഥരായ ആർ.ടി.ഒ സുമേഷ് പി.ആർ, എം വി.ഐമാരായ സുമേഷ് പി.ജി., രാജീവൻ, പോലീസ് എസ് ഐ വിപിൻ, ചുരം സംരക്ഷണ സമിതി കമ്മിറ്റി അംഗങ്ങളും എന്നിവർ ചുരത്തിലെ ഓരോ സ്ഥലങ്ങളും സംയുക്തമായി പരിശോധന നടത്തിയതിന്റെ അടിസ്ഥാനതിലാണ് തീരുമാനം അടുത്ത ആഴ്ചകളിലെ ഏതെങ്കിലും ഒരു ദിവസം ഭീമൻ യന്ത്രങ്ങൾ കയറ്റിയ ലോറി ചുരം കയറും.