ദില്ലി: രാജ്യത്ത് പെട്രോളിനും ഡീസലിനും നാളെയും വില വര്‍ധിക്കും. മാര്‍ച്ച്‌ 21 ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വര്‍ധിക്കുന്നത്.കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ക്രമമായി ഉയര്‍ന്നിരുന്നു.

നാളെ പെട്രോളിനും ഡീസലിനും വില വര്‍ധിക്കുമെന്ന് എണ്ണക്കമ്ബനികള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ലിറ്റര്‍ ഡീസലിന് 74 പൈസയാണ് വര്‍ധിക്കുക. ഒരു ലിറ്റര്‍ പെട്രോളിന് 87 പൈസയും വര്‍ധിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്ധന വിലയില്‍ ഇന്നലെയും വര്‍ധനയുണ്ടായിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 32 പൈസയായിരുന്നു വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചക്കുള്ളില്‍ നാലര രൂപയുടെ വര്‍ധനവായിരുന്നു ഇന്ന് വരെയുണ്ടായിരുന്നത്. നാളെയത് അഞ്ച് രൂപയ്ക്ക് മുകളിലേക്ക് കടക്കും.

Leave a Reply

Your email address will not be published. Required fields are marked *