കോഴിക്കോട് ജില്ലയിലെ ഒാൺലൈൻ മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന ന്യൂസ് റിപ്പോർട്ടർമാരുടെ സംഘടനയായ “CROMA” (Calicut Reporters & Online Media Association) കമ്മറ്റി നിലവിൽ വന്നു. ജില്ലയിലെ കുന്ദമംഗലത്ത് വെച്ചു നടന്ന പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു.
വ്യാജവാർത്തകൾ വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ സത്യസന്ധവും വ്യക്തതയുമായ വാർത്തകൾ നൽകുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം എന്നും ജില്ലയിലെ മുഴുവൻ ന്യൂസ് റിപ്പോർട്ടർമാരും സന്നദ്ധ സേവനങ്ങളിൽ വളണ്ടിയർമാർ ആകണം എന്നും യോഗം അഭിപ്രായപ്പെട്ടു,
കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പ്രസിഡൻ്റ്; മുഹമ്മദ് അപ്പമണ്ണിൽ (കൊടുവള്ളി ന്യൂസ് ), സെക്രട്ടറി; നൗഷാദ് ചെറു (താമരശ്ശേരി വാർത്തകൾ ), ട്രഷറർ; പിസി ബഷീർ (പിസി ന്യൂസ് നരിക്കുനി ), വൈസ് പ്രസിഡൻ്റ്; സബീൽ കെ കെ (റിയൽമീഡിയ ലൈവ് കൊടിയത്തൂർ), ഷെരീഫ് പി.കെ (തറോൽ വാർത്തകൾ ), ജോയിൻ്റ് സെക്രട്ടറി, അസ്‌ലം കൊടുവള്ളി (കോഴിക്കോട് ന്യൂസ്) , റഫീഖ് ഓമശ്ശേരി (മുണ്ടുപാറ ന്യൂസ്), എന്നിവരെ തിരഞ്ഞെടുത്തു.
പരിപാടിയിൽ കോഴിക്കോട് ന്യൂസ്, താമരശ്ശേരി വാർത്തകൾ, കൊടുവള്ളി ന്യൂസ്, റിയൽമീഡിയ ലൈവ് കൊടിയത്തൂർ, പിസി ന്യൂസ് നരിക്കുനി, പൂനൂർ ഓൺലൈൻ, മുണ്ടുപാറ ഓൺലൈൻ ന്യൂസ്, തറോൽ വാർത്തകൾ, ന്യൂസ് അപ്ഡേറ്റ് പന്നൂർ, നമ്മുടെ മുക്കം, നാട്ടു വാർത്ത കോരങ്ങാട്, ന്യൂസ് ഡെസ്ക് താമരശ്ശേരി, നരിക്കുനി ന്യൂസ് വിഷൻ, ഇയ്യാട് ന്യൂസ്,വിഷൻ ന്യൂസ് എകരൂൽ, ജി.എം ഓൺലൈൻ പെരുമണ്ണ,
തുടങ്ങിയ നിരവധി വാർത്ത ഗ്രൂപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തു.