മുക്കം: ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവ പ്പെടുന്ന അഭിലാഷിന് സ്മാർട്ട് ഫോൺ കൈമാറി മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പിജി മുഹമ്മദ് . അഭിലാഷിന് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ കല്ലുരുട്ടിയിൽ വെച്ച് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെകട്ടറി പിജി മുഹമ്മദ് കൈമാറി.
മുക്കം നഗരസഭയിലെ കല്ലുരുട്ടി ചായിപ്പിൽ എസ്റ്റി കോളനിയിലെ +1 വിദ്യാർത്ഥി ആയ അഭിലാഷിന് ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവപ്പെടുന്നു എന്ന് 25-6-2020 ന് CTV റിപ്പോർട്ട് ചെയ്തിരുന്നു.
പ്രസ്തുത വാർത്ത ശ്രദ്ധയിൽ പെട്ട മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് കല്ലുരുട്ടി ഡിവിഷൻ മുസ്ലീം ലീഗ് പ്രസിഡന്റ് നസീർ കല്ലുരുട്ടിയെയും സെക്രട്ടറി ഷാഹിർ കല്ലുരുട്ടിയെയും ബന്ധപ്പെടുകയും എത്രയും പെട്ടെന്ന് കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യു കയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 28-6-2020 ഞായറാഴ്ച രാവിലെതന്നെ സ്മാർട്ട് ഫോണുമായി ഡിവിഷൻ മുസ്ലീംലീഗ്, യൂത്ത് ലീഗ് പ്രതിനിധികളും പി.ജി മുഹമ്മദും ചായിപ്പ് എസ് റ്റി കോളനിയിൽ എത്തുകയും അഭിലാഷിന് ഫോൺ കൈമാറുകയും ചെയ്തു.
ചടങ്ങിൽ കല്ലുരുട്ടി ഡിവിഷൻ മുസ്ലീം ലീഗ് സെക്രട്ടറി ഷാഹിർ കല്ലുരുട്ടി സ്വാഗതവും പ്രസിഡന്റ് നസീർ കല്ലുരുട്ടി അധ്യക്ഷതയും വഹിച്ചു പരിപാടി ഉദ്ഘാടനം ചെയ്ത് സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി പിജി മുഹമ്മദ് സ്മാർട്ട് ഫോൺ അഭിലാഷിന് ജില്ലാ MSF സെക്രട്ടറി ഷമീർപായൂരിന്റെ സാന്നിധ്യത്തിൽ കൈമാറി, IP ഉമ്മർ , സുബൈർ തുടങ്ങിയവർ സംസാരിച്ചു ,ഫാറൂഖ്, ജസീം, ആഷിഖ്, റഷീദ്, ഗോഗുൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.