പേരാമ്പ്ര: കാലിക്കറ്റ് സൈനിക കൂട്ടായ്മ(CSK) രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ മുഖചിത്രം അടങ്ങിയ നോട്ട് ബുക്ക് പേരാമ്പ്ര ബഡ്സ് സ്കൂളിലും, ഗവ വെൽഫെയർ എൽ. പി സ്കൂളിലും വിതരണം ചെയ്തു.
കാലിക്കറ്റ് സൈനിക കൂട്ടായ്മയുടെ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ CSK ജോയിന്റ് സെക്രട്ടറി ഷൈജു മേപ്പയൂർ, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷിബു പേരാമ്പ്ര, രാജൻ മുച്ചുകുന്ന്, ലിബീഷ് പെരുവണ്ണാമുഴി എന്നിവർ ചേർന്ന് സ്കൂൾ അധികൃതർക്ക് കൈമാറി. ജില്ലയിൽ ഉടനീളം അയ്യായിരം പുസ്തകങ്ങളാണ് CSK നിർധനരായ വിദ്യാർത്ഥികൾക്ക് വേണ്ടി വിതരണം ചെയ്യുന്നത്.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പർ സി. എം. സജു മാസ്റ്റർ, സ്കൂൾ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.