കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.
രണ്ടാം സെമസ്റ്റര്‍ എംഎ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ, മലയാളം പരീക്ഷകളുടേയും രണ്ടാം സെമസ്റ്റര്‍ എംടിടിഎം. (ഏപ്രില്‍ 2021 ) പരീക്ഷയുടേയും അഞ്ചാം സെമസ്റ്റര്‍ ബികോം പ്രഫഷണല്‍, ഓണേഴ്‌സ് പരീക്ഷയുടേയും ഒന്നാം സെമസ്റ്റര്‍ ബിബിഎ. എല്‍എല്‍ബി. (ഹോണേഴ്‌സ്), എല്‍എല്‍ബി. യൂണിറ്ററി ഡിഗ്രി പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.
മൂന്ന്, നാല് സെമസ്റ്റര്‍ ബി വോക് പ്രാക്ടിക്കല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.