ഓണക്കിറ്റിന്റെ വിതരണം ശനിയാഴ്ച തുടങ്ങും. സംസ്ഥാന ഉദ്ഘാടനം ശനിയാഴ്ച രാവിലെ 8.30ന് ഇടപ്പഴഞ്ഞിയിലെ റേഷന്‍കടയില്‍ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. മുന്‍ മാസങ്ങളിലേതുപോലെ എ എ വൈ, മുന്‍ഗണന, മുന്‍ഗണനേതര സബ്സിഡി, മുന്‍ഗണനേതര നോണ്‍ സബ്സിഡി ക്രമത്തില്‍ 16 വരെയാണ് വിതരണം. പതിനാറ് ഇനം സാധനം കിറ്റിലുണ്ടാകും.

ഒരു കിലോ പഞ്ചസാര, അരക്കിലോ വീതം വെളിച്ചെണ്ണ, ചെറുപയര്‍, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞള്‍, ഒരു കിലോ പൊടി ഉപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പായ്ക്കറ്റ് (20 ഗ്രാം) ഏലയ്ക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശര്‍ക്കരവരട്ടി/ ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, ഒരു തുണി സഞ്ചി എന്നിവയുണ്ടാകും. ശര്‍ക്കരവരട്ടിയും ഉപ്പേരിയും നല്‍കുന്നത് കുടുംബശ്രീയാണ്.

Leave a Reply

Your email address will not be published. Required fields are marked *