അരീക്കോട്: പാവണ്ണ എസ്.എസ്.എഫ് സംഘടിപ്പിച്ച യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നീണ്ടുനിന്ന മത്സരങ്ങളുടെ ആവേശത്തിലാണ് വിദ്യാർത്ഥികളിപ്പോഴും.
മൂന്ന് ബ്ലോക്ക് കളിലായി നാല്പത്തിൽ അധികം മത്സരങ്ങളിൽ അമ്പതിലധികം മത്സരാർഥികൾ പങ്കെടുത്തു.
ആവേശകരമായ മത്സരങ്ങൾ കൊടുവിൽ ടീം റുസ്ഗാർ ഒന്നാം സ്ഥാനവും ടീം യൽദിസ് രണ്ടാം സ്ഥാനവും ടീം യഗ് മോർ മൂന്നാം സ്ഥാനവും കരസ്തമാക്കി.
സമാപന സെക്ഷൻ എസ് വൈ എസ് സോൺ പ്രസിഡന്റ് ഹാമിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ തങ്ങൾ ഉസ്താദ് (മദ്റസ സദർ),ശാഫി സഖാഫി,സഫ്‌വാൻ സഖാഫി,ഹഫീള് അഹ്സനി,യാസിർ അഹ്സനി,യൂസുഫ് മുണ്ടോടൻ, നസീഫ് ഫാളിലി,അമീൻ സഅദി, ശഹീം സഖാഫി, മിദ്‌ലാജ് എന്നിവർ പങ്കെടുത്തു.