NADAMMELPOYIL NEWS
JULY 27/2021

പിറവം;സീരിയൽ ഷൂട്ടിംഗിനെന്ന പേരിൽ വീട് വാടകയ്‌ക്കെടുത്താണ് കള്ളനോട്ട് നിർമാണം നടന്നത്. ഒൻപത് മാസമായി വീട്ടിൽ കള്ളനോട്ട് നിർമാണം നടത്തിയിരുന്നതായാണ് വിവരം. സംഭവത്തിൽ പത്തനംതിട്ട സ്വദേശികളായ ആറംഗ സംഘം പിടിയിലായതായി സൂചനയുണ്ട്. ഇന്ന് രാവിലേ എൻഫോസ്‌മെന്റ്, ഇന്റലിജെൻസ് ബ്യൂറോയുടെയും , നേതൃത്വത്തിൽ, റെയ്ഡ് നടത്തുന്നു, പുത്തെൻകുരിശ് ഡി വൈ എസ് പി, ജി അജയനാഥ്‌, കൂത്താട്ടുകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ, കെ ആർ മോഹൻദാസ്, പിറവം സ്റ്റേഷൻ ഹൌസ് ഓഫീസർ സാംസൺ , തുടങ്ങിയ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലതുണ്ട്, വൻമേലിൽ പുത്തെൻപുരയിൽ സണ്ണിയുടെ ഉടമസ്ഥതയിൽ ഉള്ള വീട് വാടകയ്ക്ക് എടുത്താണ് ഇവിടെ ആറംഗസംഘം വ്യാജനോട്ട് നിർമ്മാണം നടത്തിയിരുന്നത്
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *