ന്യൂഡൽഹി: രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 43,393 പുതിയ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ച് 911 പേർ മരിച്ചു.
44,459 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 3,07,52,950 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 2,98,88,284 പേർ രോഗമുക്തി നേടിയപ്പോൾ 4,05,939 പേർ മരിച്ചു.
നിലവിൽ 4,58,727 സജീവ രോഗികളാണ് രാജ്യത്തുളളത്. 36,89,91,222 ഡോസ് കോവിഡ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്തുകഴിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 40,23,173 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്.