സിക്ക വൈറസിനെതിരെ എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിർദേശം. ഗർഭിണികൾ കൂടുതൽ കരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.രോഗംപരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് കൂടുതലാണെന്നത് ആശങ്കയാണ്. 19 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13 പേര്‍ പോസിററീവെന്നാണ് പ്രാഥമിക വിവരം. അന്തിമ പരിശോധനാഫലം കാക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണ ജോർജ് ജില്ല മെഡിക്കൽ ഓഫിസർമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 10 ന് ഓൺലൈനായാണ് യോഗം ചേരുക. വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമാണ്.