കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പാവപ്പെട്ടവർക്ക് 630 ഉച്ചഭക്ഷണപ്പൊതികൾ വിതരണം ചെയ്ത്. ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ മാതൃകയായി. കോഴിക്കോട് സിറ്റി പോലീസുമായി സഹകരിച്ചു കൊണ്ട് “ഒരു വയറൂട്ടാം” പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പാകം ചെയ്ത ഭക്ഷണം പാക്കെറ്റുകളിലാക്കി കോഴിക്കോട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വിതരണം ചെയ്തു. കമ്മ്യൂണിററ്റി പോലീസ് ഓഫിസർമാരായ അബ്ദുൽ അലി, പി.ജിഷ എന്നിവർ നേതൃത്വം നൽകി.