ചെറൂപ്പ: എസ് വൈ എസ് ചെറൂപ്പ യൂണിറ്റ് സാന്ത്വനം കമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂർ പഞ്ചായത്ത് മൂന്നാം വാർഡ് RRT പൾസ് ഓക്സി മീറ്റർ ചലഞ്ചിലേക്ക് മൂന്ന് പൾസ് ഓക്സി
മീറ്ററും മൂന്നാം വാർഡിലെ കോവിഡ് രോഗികൾക്ക് ഭക്ഷ്യക്കിറ്റുകളും നൽകി.
ഹോസ്പിറ്റൽ പരിസരത്ത് വെച്ച് നടന്ന ലളിതമായ ചടങ്ങിൽ എസ് വൈ എസ് ചെറൂപ്പ യൂണിറ്റ് സെക്രട്ടറി സൈനുൽ ആബിദിൽ നിന്നും വാർഡ് മെമ്പർ ഫാത്തിമ ഉണിക്കൂർ ഏറ്റുവാങ്ങി. ചടങ്ങിൽ ശഫീഖ് സഖാഫി, അഷ്റഫ് സഖാഫി, മൻസൂർ എം, ജമാൽ എം, RRT മെമ്പർ ഹബീബുറഹ്മാൻ, തുടങ്ങിയവർ സംബന്ധിച്ചു.