ഇ പാസ് – അപേക്ഷ അംഗീകരിച്ചാൽ ഇനി മുതൽ ഫോണിൽ എസ് എം എസ്സും ലഭിക്കും.
അടിയന്തിരഘട്ടങ്ങളിൽ യാത്ര ചെയ്യാനുള്ള ഇ-പാസ്സിന് പോൽ – ആപ്പിൽ പുതിയ സംവിധാനം. ഇ-പാസ് ലഭിക്കുന്നതിന് കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ- ആപ്പ് ഡൗൺലോഡ് ചെയ്ത്, ട്രാവൽ പാസ്സിന് അപ്പെ ചെയ്യാം.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റി കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അനുമതി ലഭിച്ചതായ യാത്ര പാസ് ഡൌൺലോഡ് ചെയ്തോ, സ്‌ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണ്.