കോഴിക്കോട്: ജില്ലയിലെ സര്‍ക്കാർ– സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റർ, ഐസിയു കിടക്ക, മറ്റു കിടക്കകൾ എന്നിവയുടെ
എന്നിവയുടെ ലഭ്യത വിവരങ്ങൾ കോവിഡ് ജാഗ്രതഹോസ്പിറ്റൽ ഡാഷ് ബോർഡിൽ ലഭ്യമാണ്.

നാലു മണിക്കൂര്‍ ഇടവേളയിൽ ജില്ലയിലെ സര്‍ക്കാർ– സ്വകാര്യ ആശുപത്രികളിലെ വെന്‍റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും.

ഇതുവഴി ചികിത്സക്ക് ഉണ്ടായേക്കാവുന്ന കാലതാമസം ഒഴുവാക്കാനും,ഈ സൗകര്യങ്ങളുടെ വിനിയോഗം, ലഭ്യത എന്നിവ കൃത്യമായി നിരന്തരം നിരീക്ഷിക്കാനും സാധിക്കും.

പൊതുജനങ്ങൾ ഡാഷ്ബോർഡ് പരമാവധി പ്രയോജനപെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. കോവിഡ് ജാഗ്രത ഡാഷ് ബോർഡ് ലിങ്ക് : https://covid19jagratha.kerala.nic.in/

https://covid19jagratha.kerala.nic.in/home/addHospitalDashBoard

Leave a Reply

Your email address will not be published. Required fields are marked *