കൊടുവള്ളി: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ രാജ്യത്തേക്കുള്ള യാത്ര അനുമതി നേപ്പാൾ സർക്കാർ നിരോധിച്ചതിനെ തുടർന്ന്
16000 ത്തോളം പ്രവാസി ഇന്ത്യക്കാരാണ് നേപ്പാളിൽ കുടുങ്ങിയിരിക്കുന്നത്. സൗദി അറേബ്യയിലേക്കും ദുബായിലേക്കു മറ്റ് വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്യേണ്ടവരാണ് ഇവർ മുഴുവനും.
15 ദിവസത്തെ ക്വാറന്റൈനു ശേഷം യാത്രാ ടിക്കറ്റ് തരപ്പെടുത്തിയവരാണ് ഇതിൽ കൂടുതൽ പേരും പെട്ടെന്നാണ് 28/4/21ന് രാത്രി 12 മണിക്ക് ശേഷം ഇന്ത്യക്കാർക്ക് യാത്രാ അനുമതി നൽകുകയില്ല എന്ന പ്രഖ്യാപനം നേപ്പാൾ ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് ഉണ്ടായത് ഇത് തീർത്തും നിരാശാജനകമാണ്.
യാത്രാഅനുമതി നിഷേധിക്കപ്പെടുകയണെങ്കിൽ സർക്കാർ തീർച്ചയായിട്ടും മുൻകൂട്ടി വിവരം നൽകപ്പെ ടേണ്ടതുണ്ട് നേപ്പാൾ സർക്കാർ ആ മര്യാദ കാണിച്ചിട്ടില്ല .
എഴുപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ ചിലവഴിച്ചാണ് പലരും നേപ്പാളിൽ എത്തിയത്
മാത്രവുമല്ല പാസ്പോർട്ടോ എൻ ഒ സിയോ ,വിസയോ ഇല്ലാതെ പരസ്പര യാത്രാനുമതി അംഗീകരിക്കപ്പെട്ട രാജ്യമാണ് ഇന്ത്യയും നേപ്പാളും അതിൻറെ കരാർലംഘനം കൂടിആണ് നേപ്പാൾ ഇപ്പോൾ ചെയ്തിരിക്കുന്നത്.
അതിനാൽ തന്നെ നിലവിൽ നേപ്പാളിൽ കുടുങ്ങിയിരിക്കുന്ന മുഴുവൻ പ്രവാസി ഇന്ത്യക്കാരെയും വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള അനുമതി നേപ്പാൾ സർക്കാരിൻറെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന്
അറേബ്യൻ പ്രവാസി കൗൺസിലും സംയുക്ത പ്രവാസി കോഡിനേഷൻ കമ്മിറ്റിയും അപേക്ഷിക്കുകയാണ്
ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും നേപ്പാളിലെ ഇന്ത്യൻ എംബസിക്കും വിദേശകാര്യവകുപ്പിനും മുഖ്യമന്ത്രിക്കും സംഘടന നിവേദനം നൽകിയിരിക്കുകയാണ്.
ഇത് സംബന്ധമായ കാര്യങ്ങൾ ക്രോഡീകരിക്കാൻ വേണ്ടി ചേർന്ന് ഓൺലൈൻ മീറ്റിങ്ങിൽ അറേബ്യൻ പ്രവാസി കൗൺസിൽ കൺവീനറും സംയുക്ത പ്രവാസി കോഡിനേഷൻ കമ്മിറ്റി കൺവീനറുമായ അബ്ബാസ് കൊടുവള്ളി, അധ്യക്ഷത വഹിക്കുകയും ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു പ്രസ്തുത മീറ്റിംഗിൽ വ്യത്യസ്ത പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട്
കമറുദ്ദീൻ,സി കെ കരീം, മുനീർ എംപി,ഫിറോസ് പി പി, സുധീർ, എന്നിവർ സംസാരിക്കുകയും
താജുദ്ദീൻ
നന്ദി പറയുകയും ചെയ്തു.